
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ ; സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത് ; രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടൻ ; മണ്‍കുടം ചിഹ്നത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു.
പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന് ചിഹ്നം അനുവദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് മല്‍സരിക്കുന്നത്. എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും മല്‍സരിക്കുന്നു
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]