
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അധികാരത്തില്‍ വന്നാല്‍ ആദ്യ ക്യാബിനറ്റ് തന്നെ സിഎഎ നിയമം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെയും വിഡി സതീശൻ വിമര്‍ശിച്ചു. ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ല. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന് പറഞ്ഞു
പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.ആഭ്യന്തര വകുപ്പിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഒരു സീറ്റ് പോലും ഇത്തവണ ജയിക്കാൻ പോകുന്നില്ല. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ചതിന് മാധ്യമങ്ങള്‍ അഭിനന്ദിക്കണം. കേരള ചരിത്രത്തില്‍ ഒരു തീരുമാനം ഒരു പാര്‍ട്ടിയും എടുത്തിട്ടില്ല. സിപിഎം ആണ് പിന്തുണ വേണ്ടെന്ന് പറഞ്ഞതെങ്കിൽ പുരോഗമന പാർട്ടി എന്ന പ്രശംസ ഉയർന്നേനെയെന്നും വിഡി സതീശൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]