
അബുദാബി: മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ. റമദാന് 29 ആയ( ഇന്ന്) തിങ്കളാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കാം.
മാസപ്പിറവി നിരീക്ഷിക്കാന്‍ ഖത്തര്‍ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫിന്റെ ചാന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റിയും ആഹ്വാനം ചെയ്തിട്ടുണ്ട്. മാസപ്പിറവി ദൃശ്യമാകുന്നവര്‍ ദഫ്നയിലെ ഔഖാഫ് കാര്യാലയത്തില്‍ ഇക്കാര്യം അറിയിക്കണം. വൈകുന്നേരം യോഗം ചേര്‍ന്ന ശേഷം ഔഖാഫ് മന്ത്രാലയം പെരുന്നാള്‍ തീയതി പ്രഖ്യാപിക്കും. എന്നാല്‍ ഗോളശാസ്ത്ര നിരീക്ഷണം അനുസരിച്ച് തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാനുള്ള സാധ്യതയില്ലെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തെ അറിയിച്ചത്.
മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യമെമ്പാടമുള്ള മുസ്ലിംകളോട് സൗദി സുപ്രീം കോടതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഏപ്രില്‍ എട്ടിന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ശനിയാഴ്ച അറിയിപ്പ് നല്‍കിയത്.
Read Also –
നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയില്‍ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി ദൃശ്യമായ വിവരം കോടതി മുമ്പാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന് വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന് 30 തികച്ച് ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും
Last Updated Apr 8, 2024, 6:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]