
വയനാട്ടിലേക്കുള്ള വാഹനയാത്ര എപ്പോഴും മനോഹരമായ അനുഭവങ്ങളാണ് സമ്മാനിക്കുക. താഴെ സമതലവും അരികെ മലകളും ദൃശ്യമാക്കുന്ന സുന്ദരമായ കാഴ്ചകൾ കണ്ണിന് കുളിർമയേകും. ഇടയ്ക്കിടെ വണ്ടി നിര്‍ത്തി ഇറങ്ങി പ്രകൃതിഭംഗി ആസ്വദിച്ച് കുളിര്‍കാറ്റേറ്റ് മുന്നോട്ടു പോകാം. വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിരവധിയുണ്ടെങ്കിലും നീലിമലയുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്.
വയനാട്ടിലെ ഉയർന്ന പ്രദേശമായ തെക്കന്‍ മേഖലയിലാണ് നീലിമല. ഇവിടെ നിന്നാല്‍ മനോഹരമായ മീന്മുട്ടി വെള്ളച്ചാട്ടം അകലെയായി കാണാം. ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതും ദൂരക്കാഴ്ചകള്‍ക്ക് ഇരിപ്പിടമായ ഇത്തരം കൊടുമുടികള്‍ തന്നെയാണ്. നീലിമലയിലേക്കുള്ള നടത്തം സാമാന്യം സാഹസികമായ ഒരു അനുഭവമാണ് നൽകുക. ഇരുവശത്തുമുള്ള കാപ്പിത്തോട്ടങ്ങള്‍ പൂ മണവും തണുപ്പും തണലും നല്കി സഞ്ചാരികളെ വരവേൽക്കും. ഉയരങ്ങളോടടുക്കുമ്പോള് പശ്ചിമ ഘട്ടമലനിരകളുടെ ഭംഗി മുന്നില്‍ തെളിഞ്ഞുവരും. മേഘങ്ങള്‍ നിങ്ങളെ ഉരുമ്മുന്നതായി തോന്നും, മൂടല്‍ മഞ്ഞ് പൊതിയുന്ന പാറക്കെട്ടുകളുടെ സ്വാഭാവിക ഭംഗി നിങ്ങളെ മറ്റൊരു ലോകത്തേക്കു നയിക്കും.
നീലിമല ഇന്നൊരു പ്രസിദ്ധ ഉല്ലാസ കേന്ദ്രമാണ്. മുകളിലെത്തിയാല്‍ ജനക്കൂട്ടങ്ങളുടെ ആരവങ്ങളില്‍ നിന്ന് മാറി നില്ക്കാം. അകലെ ഉയരങ്ങളില്‍ നിന്നു ശബ്ദ കോലാഹലങ്ങളോടെ മീന്മുട്ടി ജലപാതം താഴേക്കു പതിക്കുന്നത് കണ്ടും കേട്ടും എല്ലാം മറക്കാം. വയനാട്ടിലേക്കുള്ള ഏതു യാത്രയും നീലിമലയുടെ സൗന്ദര്യം നുകരാതെ പൂര്‍ണ്ണമാവില്ല.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്റ്റേഷന് : കോഴിക്കോട്, 80 കി. മീ.
അടുത്തുളള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 95 കി. മീ.
READ MORE: മലബാർർർർർർ…കണ്ണൂരിന്റെ ‘കുടക്’, മലബാറിന്റെ സ്വത്ത്; പൊളിയാണ് കിടുവാണ് അന്യായമാണീ പൈതൽ മല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]