
ദുബായ്: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റന്മാരില് ഒരാളായി രോഹിത് ശര്‍മ. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലും രോഹിത്തിന് ടോസ് നഷ്ടമായിരുന്നു. തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത്തിന് ടോസ് നഷ്ടമാകുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ തുടങ്ങിയതാണിത്. 12 തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയും രോഹിത്തിനൊപ്പമുണ്ട്. 1998 മുതല്‍ 99 വരെയുള്ള കാലയളില്‍ അദ്ദേഹത്തിന് 12 ടോസ് നഷ്ടമായി. നെതര്‍ലന്‍ഡ്സ് മുന്‍ ക്യാപ്റ്റന്‍ പീറ്റര്‍ ബോറന് തുടര്‍ച്ചയായി 11 ടോസ് നഷ്ടമായി. 2011 മുതല്‍ 13വരെയുള്ള കാലയളവിലായിരുന്നു ഇത്. അതേസമയം, തുടര്‍ച്ചയായ 15-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്.
ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസര്‍ മാറ്റ് ഹെന്റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം രോഹിത് വിരമിക്കുമോ? ഗില്ലിന്റെ പ്രതികരണം ഇങ്ങനെ
ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്: വില്‍ യങ്, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്, വില്യം ഓറൂര്‍ക്ക്, നഥാന്‍ സ്മിത്ത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]