
കാസർകോട്: കാസർകോട് പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച്ച സംഭവച്ചതിനെതിരെ വ്യാപകമായി വിമർശനം. പെൺകുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. കുട്ടി അയൽവാസിയുമായി ഒളിച്ചോടിയെന്നാണ് കഥകൾ പരന്നിരുന്നത്. പൊലീസ്, കുടുംബവും ബന്ധുക്കളും പറഞ്ഞതനുസരിച്ച് മുംബൈയിലേക്ക് ഉൾപ്പെടെ പോയി എന്ന ചർച്ചകൾ വിശ്വസിക്കുകയായിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ കണ്ടുപിടിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.
പോക്സോ കേസ് ആയിട്ടുപോലും പൊലീസ് വേണ്ട രീതിയിൽ എടുത്തില്ല. ടവർ ലൊക്കേഷനും നിസാരവൽക്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് പൊലീസ് ഊർജ്ജിതമായി വിഷയം അന്വേഷിക്കുന്നത്. ടവർ ലൊക്കേഷൻ കണ്ടെത്തിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാതിരുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. അവിടെ നിന്നും മൃതദേഹമെങ്കിലും കണ്ടെത്താൻ പോലും കഴിയാതിരുന്നത് പൊലീസിന് വീഴ്ച്ച പറ്റിയതിന് തെളിവാണിത്. രൂക്ഷമായ ഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നിട്ടും പൊലീസ് നായകൾക്ക് പോലും കണ്ടെത്താനായില്ല. വളരെ വൈകിയാണ് പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതും. ആദ്യഘട്ടത്തിൽ അന്വേഷണം ഊർജ്ജിതമായി നടത്തിയില്ല, ടവർ ലൊക്കേഷൻ വരെ കണ്ടെത്തിയിട്ടും തിരച്ചിൽ കാര്യക്ഷമമാക്കിയില്ല, പൊലീസിൻ്റെ നിസാരവൽക്കരണമാണ് ഇത്രയും വൈകിയത് എന്നിങ്ങനെയാണ് വിമർശനം. പെൺകുട്ടിയുടെയും പ്രദീപിൻ്റെയും അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ച പ്രദേശത്ത് നിന്ന് തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മണിപ്പൂരിൽ സമാധാന നീക്കങ്ങൾക്ക് പിന്നാലെ വീണ്ടും സംഘർഷം, സ്ഥിതി വിലയിരുത്തി അമിത്ഷാ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]