
വിമർശനങ്ങൾ തളർത്തിയില്ല; എംവി ഗോവിന്ദന് രണ്ടാമൂഴം, പി ശശിയും പി ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇല്ല
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സമ്മേളനത്തിൽ വിമർശനങ്ങൾ പലപ്പോഴും പാർട്ടി സെക്രട്ടറിക്ക് നേരെ നീണ്ടെങ്കിലും ശനിയാഴ്ച വെെകിട്ട് നടത്തിയ മറുപടി പ്രസംഗത്തിൽ അദ്ദേഹം അതേരീതിയിൽ മറുപടി നൽകി. മദ്യപാനികള്‍ക്ക് ഇടമില്ല എന്ന നിലപാട് പറഞ്ഞിട്ട് ഒരാളും സമ്മേളനത്തില്‍ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ലെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് 2022 ഓഗസ്റ്റ് 28നാണ് എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]