
ദുബൈ: യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അമർ അൽ ദൗഖി അന്തരിച്ചു. അൽ ഷഹാബ് ക്ലബ് അംഗവുമായിരുന്നു. ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. രാജ്യത്തെ ഫുട്ബോൾ താരങ്ങളിൽ പ്രമുഖനായിരുന്ന അൽ ദൗഖി 2006ലാണ് അൽ ഷഹാബ് ക്ലബിൽ നിന്ന് വിരമിക്കുന്നത്. ശേഷം, അറബ് മാധ്യമമായ ഖലീജ് ടൈംസിൽ ഫുട്ബോൾ കളികളെ വിശകലനം ചെയ്ത് എഴുതാറുണ്ടായിരുന്നു. നിരവധി പേർ അൽ ദൗഖിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.
read more: ജീവകാരുണ്യ പ്രവർത്തനത്തിനായി സൽമാൻ രാജാവും കിരീടാവകാശിയും ഏഴ് കോടി റിയാൽ സംഭാവന നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]