
അജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്പൻ വിജയമാകും ശെയ്ത്താൻ എന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ശെയ്ത്താൻ വേറിട്ട ഒരു ചിത്രം തന്നെയാണ് എന്നാണ് അഭിപ്രായങ്ങള്‍.
അജയ് ദേവ്ഗണിന്റെ ശെയ്ത്താൻ 14 കോടി രൂപയിലധികം റിലീസിന് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. മാധവനും ജ്യോതികയും വേഷമിട്ട
ഹൊറര്‍ ചിത്രം ശെയ്ത്താന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. അജയ് ദേവ്ഗണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്.
സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു.
സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ് ഭോലാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നടൻ അജയ് ദേവ്ഗണ് മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര് ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്സ് പിക്ചേഴ്സുമാണ്.
അജയ്യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്.
മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്രാജ് റാവു, അര്പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. Read More: ചിരിപ്പിക്കുന്ന കള്ളൻമാര്, ധാരാവി ദിനേശന്റെ കഥയുമായി മനസാ വാചാ, കളം നിറഞ്ഞ് ദിലീഷ് പോത്തൻ- റിവ്യു Last Updated Mar 9, 2024, 10:28 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]