
പാലക്കാട് : പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
Last Updated Mar 9, 2024, 12:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]