

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് മർദ്ദനം., ലഹരി നൽകി ഭർത്താവിന്റെ ക്രൂര പീഡനം.
വർക്കല : പത്ത് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ലഹരി നൽകി ക്രൂരമായി യുവതിയെ മർദ്ദിച്ചതെന്ന് പരാതി. കല്ലിയൂർ സ്വദേശി അയിരൂർ സ്വദേശിയായ സ്വദേശിയായ അച്ചു ശ്രീകുമാറിനെതിരെ (22) യാണ് പോലീസിൽ പരാതി രേഖപ്പെടുത്തിയത്.
10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് മർദ്ദനം, കഴിഞ്ഞ ഫ്രെബുവരി 20 – ന് ലഹരി നൽകി മർദിച്ചതായും യുവതി പോലീസിന് മൊഴിനൽകി. മർദ്ദനമേറ്റ് അവശയായ യുവതി സ്വന്തം. വീട്ടിലേക്ക് പോവാൻ നിന്നപ്പോൾ നഗ്നചിത്രങ്ങളും മറ്റും കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ പിതാവിനെ കൊല്ലും എന്നും,വീട് കത്തിക്കുമെന്നും, മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി.
ഭർത്താവ് വീട്ടിൽനിന്ന് പുറത്തുപോയ നിമിഷത്തിലാണ് യുവതി വീട് വിട്ട് ഇറങ്ങുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തത്. തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രി യുവതിയെ പ്രവേശിപ്പിക്കുകയും അയിലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. നിലവിൽ ഭർത്താവ് അച്ചു ശ്രീകുമാർ ഒളിവിലാണ് ഇയാളുടെ പേരിൽ എറണാകുളം കല്ലമ്പലം,വർക്കല അയലൂർ സ്റ്റേഷനുകളിലായി 7 ക്രിമിനൽ കേസുകളുള്ളതായി പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group