
യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് 2 പേർ മരിച്ചു. ടെക്സാസിലെ യുഎസ്-മെക്സിക്കോ അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു നാഷണൽ ഗാർഡ്സ്മാനും മൂന്ന് ബോർഡർ പട്രോൾ ഏജൻ്റുമാരും അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
റിയോ ഗ്രാൻഡെ നദിക്കരയിലുള്ള സ്റ്റാർ കൗണ്ടിയിലെ അതിർത്തി പട്ടണമായ ലാ ഗ്രുല്ലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. നാഷണൽ ഗാർഡ് ലക്കോട്ട യുഎച്ച്-72 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സ്റ്റാർ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള പ്രതിനിധികൾ അന്വേഷണം ആരംഭിച്ചു.
Story Highlights: Helicopter crash near US-Mexico border kills two
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]