
ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ടെസ്റ്റ് ചരിത്രത്തിലെ ആ അപൂര്‍വ റെക്കോര്‍ഡ് പിറക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പിറന്ന പരമ്പരയെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഒരു സിക്സ് കൂടി പിറന്നാല്‍ 100 സിക്സുകളെന്ന ചരിത്രനേട്ടത്തിലെത്തും. നിലവില്‍ 99 സിക്സുകളാണ് ഇന്ത്യയും-ഇംഗ്ലണ്ടും ചേര്‍ന്ന് പരമ്പരയില്‍ അടിച്ചെടുത്തത്.
74 സിക്സുകള്‍ പിറന്ന 2023ലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആൽസ് പരമ്പരയിലെ സിക്സര്‍ റെക്കോര്‍ഡ് നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് പമ്പരയില്‍ മറികടന്നിരുന്നു.നാലാം ടെസ്റ്റിലായിരുന്നു ഏറ്റവും കൂടുതല്‍ സിക്സുകള്‍ പിറന്ന പരമ്പരയെന്ന രെക്കോര്‍ഡ് ഇന്ത്യയും ഇംഗ്ലണ്ടും സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിനെതിരെ കോലിയെ വെല്ലുന്ന ക്ലാസിക് കവര്‍ ഡ്രൈവുമായി ജസ്പ്രീത് ബുമ്ര, കൈയടിച്ച് ഇന്ത്യൻ താരങ്ങള്‍ ബാസ്ബോള്‍ കളിക്കാനായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിന് മുന്നില്‍ യഥാര്‍ത്ഥ ബോസ് തങ്ങളാണെന്ന് കാണിച്ച ഇന്ത്യൻ ബാറ്റര്‍മാരാണ് പരമ്പരയില്‍ കൂടുതല്‍ സിക്സര്‍ അടിച്ചത്.
ആകെ അടിച്ച 99 സിക്സുകളില്‍ 72 എണ്ണവും അടിച്ചത് ഇന്ത്യൻ ബാറ്റര്‍മാരായിരുന്നു. ബാസ്ബോള്‍ കളിക്കാനെത്തിയ ഇംഗ്ലണ്ട് അടിച്ചത് 27 സിക്സുകള്‍ മാത്രമാണ്.
ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ മാത്രം ഈ പരമ്പരയില്‍ 26 സിക്സുകള്‍ നേടിയപ്പോഴാണ് ബാസ്ബോള്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളെല്ലാം ചേര്‍ന്ന് 27 സിക്സുകള്‍ നേടിയതെന്നതും ശ്രദ്ധേയമാണ്. Good Afternoon ladies and gentlemen, you’re now watching #Jaisball only on #JioCinema, #ColorsCineplex and #Sports18 🚀#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/DX8L0iv8RJ — JioCinema (@JioCinema) March 7, 2024 ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 218 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന ശക്തമായ നിലയിലാണ്.
27 റണ്‍സുമായി കുല്‍ദീപ് യാദവും 19 റണ്‍സോടെ ജസ്പ്രീത് ബുമ്രയുമാണ് ക്രീസിലുള്ളത്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 255 റണ്‍സിന്റെ ലീഡുണ്ട്.
ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപ്-ബുമ്ര സഖ്യം 45 റണ്‍സാണ് ഇതുവരെ നേടിയത്. Last Updated Mar 8, 2024, 10:51 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]