

ശിവരാത്രി ആശംസകള്‍ നേര്‍ന്നും വനിതകളെ ആദരിച്ചും തോമസ് ചാഴികാടന്റെ പര്യടനം; നാളെ ലോക്സഭാ മണ്ഡലം കണ്വന്ഷന് നടക്കും
കോട്ടയം: ശിവരാത്രി ദിനത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ സജീവ സാന്നിധ്യമായി കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്.
മണ്ഡലത്തിലെ വിവിധ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഭക്തര്‍ക്കും പൂജാരിമാര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്നു. ഭക്തരും ക്ഷേത്ര അധികൃതരും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്.
വനിതാദിനം കൂടി ആയിരുന്നതിനാല്‍ വനിതകള്‍ക്ക് പ്രത്യേക ആശംസകള്‍ നേരാനും സ്ഥാനാര്‍ത്ഥി മറന്നില്ല. ഏറ്റുമാനൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ വനിതകളെ ആദരിക്കുന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കാളിയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടിമുകളില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അംഗന്‍വാടിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. 15 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം. പിന്നീട് അടുത്തുള്ള വീടുകളില്‍ എത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.
വൈകുന്നേരം ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മഹിളാ സംഗമത്തിനും സ്ഥാനാര്‍ത്ഥിയെത്തി. യോഗത്തില്‍ വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
മഹിളാ ശാക്തീകരണത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം എംപി നടത്തിയ പ്രവര്‍ത്തനങ്ങളെ മഹിളകള്‍ ഓര്‍മ്മിപ്പിച്ചതും ശ്രദ്ധേയമായി. നാളെ ലോക്സഭാ മണ്ഡലം കണ്വന്ഷന് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്താണ് കണ്വന്ഷന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]