

കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ല;തരം കിട്ടിയാൽ കൂറ് മാറും:മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ
കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറും.
വസ്ത്രം മാറുന്നതുപോലെയാണ് കോൺഗ്രസുകാർ ഇപ്പോൾ പാർട്ടി മാറുന്നത്. വാഗ്ദാനങ്ങൾക്കും ഭീഷണിയ്ക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ആകുന്നില്ല. ഇവർ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നിൽക്കണമെന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസ് നേതാക്കളെ വിമർശിക്കുമ്പോൾ ബിജെപി നേതാക്കൾ മിതത്വം പുലർത്തുന്നത് അതുകൊണ്ടാണ്. ഇരുട്ടി വെളുക്കുമ്പോഴേക്കും പാർട്ടിമാറുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്. സ്വന്തം സഹോദരി ബിജെപിയിലേക്ക് പോകുന്നത് പോലും തടയാൻ കഴിയാത്ത നേതാവാണ് കെ മുരളീധരൻ. നേതാക്കൾ മറുകണ്ടം ചാടുന്നത് തടയാൻ വി ഡി സതീശനും കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]