
കോഴിക്കോട് : തൃശൂരിൽ മത്സരിക്കണമെന്ന പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞത്.
നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം.
ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാൻ കഴിയില്ല.
ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂര്‍ക്കാവിൽ നിന്നും വടകരയിലെത്തി.
പാര്‍ട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരിൽ മത്സരിക്കും.
കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏൽപ്പിച്ച ദൗത്യം.
പത്മജയെ ബിജെപി മുന്നിൽ നിർത്തിയാൽ അത്രയും പണി കുറയുമെന്നും മുരളീധരൻ പരിഹസിച്ചു. ‘അന്ന് മാസം 400 ൽ തുടങ്ങി, ഇന്ന് 30000 വരെ കിട്ടും’ സര്‍പ്രൈസ് നൽകിയ ശുചിത്വ മിഷൻ മേധാവിയോട് ഉദയകുമാരി Last Updated Mar 8, 2024, 7:22 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]