
മനുഷ്യനുമായി ആദ്യം ഇണങ്ങിയ മൃഗങ്ങളില്‍ തന്നെ പ്രധാനപ്പെട്ടത് നായയാണ്. വേട്ടയ്ക്കും കാവലിനും നല്ലൊരു സുഹൃത്തായും ആയിരക്കണക്കിന് നൂറ്റാണ്ടുകളായി നായകൾ മനുഷ്യര്‍ക്കൊപ്പമുണ്ട്. ഇന്നലെ നേച്ചർ ഈസ് അമൌസിംഗ് എന്ന എക്സ് ഹാന്റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. പിച്ച വച്ച് പഠിക്കുന്ന ഒരു കൊച്ച് കുട്ടിയും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ വീഡിയോയായിരുന്നു അത്.
വീഡിയോയിൽ വിശാമായ ഒരു ഗ്രൌണ്ടില് ഒരു കൊച്ച് കുട്ടിയും ഒരു നായയും നില്‍ക്കുന്നത് കാണാം. ഗ്രൌണ്ടിന്റെ മറ്റേ അറ്റത്ത് കുട്ടിയുടെ അച്ഛനോ മറ്റോ നില്‍ക്കുന്നുണ്ട്. അദ്ദേഹം ഒരു പന്ത് തട്ടിക്കൊണ്ട് കുട്ടിയെ കളിക്കാന്‍ ക്ഷണിക്കുന്നു. ഈ സമയം കുഞ്ഞ് തന്റെ ആദ്യ കാൽവെപ്പുകൾ പരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. കടല്‍ത്തീരത്തെ പൂഴിയില്‍ കുഞ്ഞുകാലുകൾ കൊണ്ട് ഉറയ്ക്കാത്ത ചുവട് വയ്ക്കാന്‍ അവന് പാട് പെടുന്നു. ഇടയ്ക്ക് താഴെ വീഴുനായി ആയുന്നു. ഈ സമയം നായ ഒരു താങ്ങായി അവന്റെ കൈക്കിടയിലേക്ക് കയറുന്നു.
Read More: വരന് സിബിൽ സ്കോർ കുറവ്; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്റെ ബന്ധുക്കൾ
Dog supporting his best friend in his first steps.. 🙏
— Nature is Amazing ☘️ (@AMAZlNGNATURE)
ഒരു താങ്ങ് ലഭിച്ച ധൈര്യത്തില്‍ കുഞ്ഞ് അടുത്ത ചുവട് വയ്ക്കുന്നു. വീണ്ടും അവന്റെ ബാലന്‍സ് തെറ്റുമ്പോൾ നായ സഹായത്തിനായി എത്തുന്നു. ഇങ്ങനെ കുഞ്ഞ് ഓരോ ചുവട് വയ്ക്കുമ്പോഴും കരുതലോടെ നായയും ഒപ്പമുണ്ട്. നായയുടെ കരുതൽ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് ആറ് ലക്ഷത്തിനടുത്ത് ആളുകൾ. പിന്നാലെ നിരവധി പേരാണ് നായ്ക്കളും കുട്ടുകളും തമ്മിലുള്ള സൌഹൃദത്തിന്റെ വീഡിയോകൾ പങ്കുവച്ചത്. ‘ഇതാണ് തെളിവ്. നായ്ക്കൾ വളര്‍ത്ത് മൃഗങ്ങളല്ല. മറിച്ച് അവ കുടുംബാംഗങ്ങളാണ് എന്നതിനുള്ള പ്രധാന തെളിവ്. നമ്മൾ ഒരിക്കലും അര്ഹിക്കാത്തെ തന്നെ നമ്മുക്ക് ലഭിക്കുന്ന യജമാന ഭക്തി.’ ഒരു കാഴ്ചക്കാരന് എഴുതി.
Read More: ‘പത്ത് ലക്ഷത്തിന്റെ ഉപദേശം’; കരിക്ക് പെട്ടെന്ന് വെട്ടിത്തരാൻ പറഞ്ഞതിന് യുവതിക്ക് ലഭിച്ച മറുപടി വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]