
ഇംഫാല്‍: മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ച മണിപ്പൂരില്‍ നിയമസഭ മരവിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ നിയമസഭയെ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബീരേന്‍ സിംഗ് രാജിവച്ചത്. വൈകുന്നേരം ചില മന്ത്രിമാര്‍ക്ക് ഒപ്പം ഗവര്‍ണര്‍ അജയ് ഭല്ലയെ നേരില്‍ക്കണ്ടാണ് രാജി സമര്‍പ്പിച്ചത്.
നാളെ സംസ്ഥാന നിയമസഭയില്‍ ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സിംഗിന്റെ നീക്കം. തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയത്തിനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം, മണിപ്പൂര്‍ ഗവര്‍ണര്‍ നേരിട്ട് ഡല്‍ഹിയിലേക്ക് പോകും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം രാഷ്ട്രപതിയെ അറിയിക്കും. ഇതിന് ശേഷമായിരിക്കും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യങ്ങളിലേക്ക് കടക്കുക.
ഭരണകക്ഷിയില്‍ നിന്നുള്ള 12 എംഎല്‍എമാര്‍ ബീരേന്‍ സിംഗിന്റെ രാജി ആവശ്യം ശക്തമായി ഉന്നയിച്ചുവെന്നും. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ രാജിവക്കുമെന്നും ഈ എംഎല്‍എമാര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് ഒരു തീരുമാനത്തിലേക്ക് ഇതുവരേയും എത്തിയിരുന്നില്ല. സംസ്ഥാന നിയമസഭയില്‍ തിങ്കളാഴ്ച ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബീരേന്‍ സിംഗ് രാജിവച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഖ്യമന്ത്രിയെ മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് മണിപ്പൂരിലെ കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മുമ്പ് കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് നാളെ സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കേന്ദ്ര നേതാക്കളും ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകമായ വിമര്‍ശനം ബീരേന്‍ സിംഗിന് നേരിട്ടിരുന്നു. പിന്നീട് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാപത്തിന്റെ തുടക്കത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ബീരേന്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഒരു വിഭാഗം സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയോടെ ബീരേന്‍ സിംഗ് അധികാരത്തില്‍ തുടരുകയായിരുന്നു.