
.news-body p a {width: auto;float: none;}
കുവെെറ്റ് സിറ്റി: കുവെെറ്റിൽ കാലിയായി കിടക്കുന്നത് 65,000 അപ്പാർട്ടുമെന്റുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ഈ പുതിയ കണക്കുകൾ പുറത്തുവിട്ടത്. കുവെെറ്റിലെ എല്ലാ ഗവർണറേറ്റുകളിലുമായി ആകെയുള്ള 356,648 അപ്പാർട്ടുമെന്റുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർമെന്റുകളാണ്. കൂടാതെ അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ ഏകദേശം 26.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
‘ 2024 അവസാനം വരെ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണം രാജ്യത്തെ മൊത്തം 356,648 അപ്പാർട്ടുമെന്റുകളിൽ ഏകദേശം 65,000 അപ്പാർമെന്റുകളിൽ എത്തിയിട്ടുണ്ട്. 2022 അവസാനത്തോടെ ഇത് 88,220 അപ്പാർട്ടുമെന്റുകളായിരുന്നു’,- പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണക്കുകൾ പ്രകാരം ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ ഹവല്ലി ഗവർണറേറ്റാണ് ഒന്നാം സ്ഥാനത്ത്. ഹവല്ലി ഗവർണറേറ്റിൽ 28,133 അപ്പാർട്ടുമെന്റുകൾ ഒഴിഞ്ഞി കിടക്കുന്നുണ്ട്. അഹമ്മദിൽ 19,746 അപ്പാർട്ടുമെന്റുകളും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. പിന്നാലെ 8,798 അപ്പാർട്ടുമെന്റുകളായുമായി ഫർവാനിയും 4,698 അപ്പാർട്ടുമെന്റുകളുമായി മുബാറക് അൽ കബീർ ഗവർണറേറ്റും ഉണ്ട്. 2,986 അപ്പാർട്ടുമെന്റുകളാണ് ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ഒഴിഞ്ഞ് കിടക്കുന്നത്. 611 അപ്പാർട്ടുമെന്റികളുമായി ജഹ്റ അവസാനസ്ഥാനുത്തുള്ളത്.