![](https://newskerala.net/wp-content/uploads/2025/02/elephant_1200x630xt-1024x538.jpg)
തൃശൂർ: അതിരപ്പിള്ളിയിൽ മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആനയുടെ മുറിവ് പൂർണ്ണമായും ഉണങ്ങിയിട്ടില്ലെന്ന് സൂചന. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ് അറിയിച്ചു.
ഇതിനിടെ, പത്തനംതിട്ട തണ്ണിത്തോട്ടില്‍ കാട്ടാനകള്‍ പുഴയിൽ ഇറങ്ങി. വേനലിൽ വെള്ളം തേടിയിറങ്ങിയതാണെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ ആന തന്നെയെന്നും വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നിരീക്ഷണം ശക്തമാക്കും. ആരോഗ്യപ്രശ്നം ഉള്ളതായി കരുതുന്നുമില്ലെന്നും വെള്ളം തേടിയിറങ്ങുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വനംവകുപ്പ് കാടുകയറ്റിവിട്ട പിടിയാനയാണ് കുട്ടിയാനയുമായി വീണ്ടും ഇറങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കണ്ണ് നിറഞ്ഞൊഴുകുന്നു…’; ആശുപത്രിയിൽ അതിവൈകാരികരംഗം, ആനയെത്തിയത് അവസാനമായി യാത്ര പറയാൻ
ജീവൻ കൈ വിട്ടു പോയ സെക്കന്റുകൾ, കരുതലോടെ ചേർത്തു പിടിച്ച ദൈവത്തിന്റെ കരങ്ങൾ! വൈറൽ വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]