![](https://newskerala.net/wp-content/uploads/2025/02/vande-bharath-.1.3130938.jpg)
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ അഭിമാന സർവീസായി മാറിക്കൊണ്ടിരിക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ്. സുപ്രധാന നഗരങ്ങളെ ബന്ധപ്പിക്കുന്ന പ്രധാന സംവിധാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ വന്ദേഭാരത്. ശതാബ്ദി എക്സ്പ്രസിന് സമാനമായി ഒരു ദിവസത്തിൽ താഴെ ദൂരമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പകൽ മാത്രമുള്ള സർവീസുകളാണ് വന്ദേഭാരത് ഉപയോഗിച്ച് നടത്തുന്നത്. നിലവിൽ 136 വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ത്യയിൽ ആകെ സർവീസ് നടത്തുന്നത്. എന്നാൽ ഈ സർവീസുകളൊക്കെ ലാഭത്തിലാണോ എന്ന സംശയം പലരിലും ഉണ്ട്. ആ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്.
2025 ജനുവരി വരെ ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ചെയർ കാറുകളുള്ള 136 വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു. ഈ ട്രെയിനുകളിലെ മൊത്തം ഒക്യുപെൻസി ഏകദേശം 100 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് സർവീസുകൾ ഉൾപ്പടെയുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ ചാർട്ട് ചെയ്ത ടൈംടേബിളുകൾ മറ്റ് സർവീസുകളെ തടസപ്പെടുത്താതെയും പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം 2.14 കോടി യാത്രക്കാർ വന്ദേഭാരതിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഈ കാലയളവിൽ മൊത്തം ഒക്യുപ്പെൻസി 100 ശതമാനമാണെന്നും മന്ത്രി അറിയിച്ചു. യാത്രക്കാർക്ക് മികച്ച അനുഭവവും മെച്ചപ്പെട്ട സുരക്ഷയും നൽകുന്നതിനായാണ് വന്ദേഭാരത് സേവനങ്ങൾ അവതരിപ്പിച്ചത്. ചെയർകാർ മാതൃകയിൽ പുറത്തിറങ്ങിയ ട്രെയിൻ ഹിറ്റായതോടെ സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കാനും റെയിൽവെ പദ്ധതിയിട്ടിരുന്നു. ഈ വർഷം ഡിസംബറോടെ ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് റെയിൽവെ അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]