![](https://newskerala.net/wp-content/uploads/2025/02/befunky-collage-15-_1200x630xt-1024x538.jpg)
അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോമാൻസിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ലോക്കൽ ജെൻ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ഗോവിന്ദ് വസന്തയാണ്. ശരത് മണ്ണാർക്കാട്, ശിഖ പ്രഭാകരൻ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയ ആണ് വരികൾ എഴുതിയത്. യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റിൽ ഇടംനേടിയ ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്.
മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ബ്രോമാൻസ്, ഫഹദ് ഫാസിലിനെ നായകനാക്കി ഓടും കുതിര ചാടും കുതിര എന്ന ചിത്രവും ആഷിക് ഉസ്മാൻ പ്രൊഡക്ഷന്സിന്റെ ബാനറിൽ ചിത്രീകരണം പുരോഗമിക്കുന്നു.
സ്ക്രീനിലെ താരങ്ങൾ ഇനി ജീവിതത്തിലും ഒന്നിച്ച്; നടന് സല്മാനുലും മേഘയും വിവാഹിതരായി
ബ്രോമാൻസിനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സംഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്, ആർട്ട് – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഓ – റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]