ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്.
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു.
ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായി.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടുകയായിരുന്നു.
തീ വലിയ രീതിയിൽ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. ‘കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാർച്ച്’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സിറോ മലബാർ സഭ
കരുവന്നൂര്‍ തട്ടിപ്പ് മുതൽ കോർപ്പറേഷനിലെ ഭരണ പ്രതിസന്ധി വരെ ചർച്ചയാകും; സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]