
പാലക്കാട്: തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് എൻഐഎ റെയിഡ്. മനുഷ്യാവകാശ പ്രവർത്തകർ സി.പി റഷീദിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ യാക്കരയിലെ ഫ്ലാറ്റിലാണ് എൻഐഎ സംഘം റെയിഡ് നടത്തിയത്. ഇസ്മായിലിൻ്റെ ഫോൺ എൻ.ഐ.എ സംഘം പിടിച്ചെടുത്തു.ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹൈദരാബാദിൽ മാവോയിസ്റ്റ് പ്രവർത്തകൻ 2023 അറസ്റ്റിലായിരുന്നു.ഈ അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് എൻഐഎ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ മലപ്പുറത്തുള്ള സിപി റഷീദിന്റെ കുടുംബ വീട്ടിലും റൈഡ് നടന്നിരുന്നു.പുലർച്ചെ 4ന് ആരംഭിച്ച റെയിഡ് രാത്രി 9 വരെ നീണ്ടു നിന്നിരുന്നു.
Last Updated Feb 9, 2024, 8:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]