
ദില്ലി: ‘ഇന്ത്യ’ സഖ്യത്തിൽ കോൺഗ്രസിന് ആപ്പുമായി എ എ പി.ലോക് സഭ തെരഞ്ഞെടുപ്പിന് അസമിലെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എ എ പി.ഇന്ത്യ സഖ്യം തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ എ പി പറഞ്ഞു. ദിബ്രുഗഢ്, ഗുവാഹത്തി, സോനിത്പൂർ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചക്കിടയിലാണ് ആം ആദ്മിയുടെ നീക്കം.
‘സീറ്റ് വിഭജനത്തെ സംബന്ധിച്ച് സംസാരിച്ച് മടുത്തു, ഇനി എത്ര നാൾ ഇങ്ങനെ സംസാരിച്ച് സമയം കളയും. ലോക് സഭ തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലെന്ന് ഓർക്കണം’- ആം ആദ്മി പാർട്ടി അസം ജനറൽ സെക്രട്ടറി സന്ദീപ് പഥക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബിൽ സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിലെ സീറ്റ് ചർച്ചകൾ സമയബന്ധിതമായി തീർക്കണമെന്ന ആവശ്യവും എഎപി ഉന്നയിച്ചു. ഇന്ത്യ സഖ്യമെന്ന നിലയിൽ ദില്ലി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ്- എ എ പി സീറ്റ് ചർച്ച നടന്നത്. ഇതിനിടെയാണ് ആം ആദ്മി പാർട്ടിക്ക് ജയസാധ്യതയില്ലാത്ത അസമിലെ സീറ്റ് പ്രഖ്യാപനം.
Last Updated Feb 9, 2024, 12:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]