
ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിൽ കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹർജിയിൽ അമ്മ ആരോപിക്കുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകൾ ശേഖരിച്ചത്. ഇത് കോടതിയിൽ ഹാജരാക്കിയത് ഏഴു ദിവസങ്ങൾക്ക് ശേഷമാണ്. ഡിഎൻഎ പരിശോധന നടത്തുന്നതിന് സാധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. കുട്ടിയുടെ പിതാവും സർക്കാരും ഫയൽ ചെയ്ത അപ്പീലും ഗവൺമെൻറ് ഫയൽ ചെയ്ത ക്രിമിനലപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കവെയാണ് പുതിയ റിട്ട് ഹർജി. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
Last Updated Feb 8, 2024, 5:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]