

ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശേഷം വനിതകള്‍ ഗർഭിണികളാകുന്നു ; ഗുരുതരമായ പ്രശ്നമെന്ന് കല്‍ക്കട്ട ഹൈക്കോടതി ; പുരുഷ ജീവനക്കാരുടെ ജയിലിലേക്കുള്ള പ്രവേശനം തടയണമെന്ന് ഹർജി
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശേഷം വനിതകള്‍ ഗർഭിണികളാകുന്നുവെന്ന വിഷയത്തില്‍ ഗൗരവമായി ഇടപെട്ട് കല്‍ക്കട്ട ഹൈക്കോടതി.ഇക്കാര്യം വെളിപ്പെടുത്തുന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ക്രിമിനല്‍ കുറ്റങ്ങള്‍ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചില്‍ പരിഗണിക്കാനായി മാറ്റി.
പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങള്‍ അമ്മമാരോടൊപ്പം കഴിയുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും, സ്ത്രീകള്‍ തടവുകാരായി ജയിലില്‍ എത്തിയ ശേഷം ഗർഭംധരിച്ച് ഉണ്ടായവരാണ്. ഇത് പരിഗണിച്ച് പുരുഷ ജീവനക്കാരുടെ ജയിലിലേക്കുള്ള പ്രവേശനം തടയണമെന്ന ഹർജിയും അമിക്കസ് ക്യൂറി സമർപ്പിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജയിലുകള്‍ക്കായുള്ള അമിക്കസ് ക്യൂറി മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ജയില്‍ സന്ദർശിച്ചപ്പോള്‍ ഒരു ഗർഭിണിയെയും 15 കുഞ്ഞുങ്ങളെയും കണ്ടു. ഇതിൻ്റെ അടിസ്ഥാനത്തില്‍ മറ്റ് ജയിലുകളില്‍ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളെയും ഗർഭിണികളെയും കണ്ടത്തിയത്.
ഗുരുതരമായ പ്രശ്നമാണ് അമിക്കസ്ക്യൂറി ഉന്നയിച്ചിരിക്കുന്നതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി എസ് ശിവഗ്നാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന് മുന്നില്‍ ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]