

പൊലീസ് ജീപ്പും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ വച്ച് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു. ചീരകര്‍ഷകനും റിങ് പണിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, ബൈക്ക് നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ്് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്കൂട്ടറും സാനിയും പതിനഞ്ച് മീറ്ററോളം നിരങ്ങിയ ശേഷമാണ് പൊലീസ് വാഹനം നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]