
യുകെയിൽ സ്വദേശിനികളായ നാല് സ്ത്രീകളെ പ്രണയ കെണിയിൽ കുടുക്കിയ കള്ള കാമുകൻ ഒടുവില്‍ പിടിയിൽ. പ്രണയ തട്ടിപ്പിലൂടെ യുവതികളിൽ നിന്ന് മൂന്ന് കോടി രൂപയോളം തട്ടിയെടുത്ത ഇയാൾക്ക് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവൻട്രിയിൽ നിന്നുള്ള സിയറാൻ മക്നമാര എന്ന 37 കാരനാണ് ജയിലിലായത്. 2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെ യുവതികളെ തന്ത്രപരമായി കബളിപ്പിച്ച ഇയാൾ ഇവരിൽ നിന്ന് മൂന്ന് കോടിയോളം രൂപയും തട്ടിയെടുത്തെന്നും പോലീസ് പറയുന്നു.
ഒരു ബിസിനസുകാരൻ എന്ന് പരിജയപ്പെടുത്തിയാണ് ഇയാള്‍ യുവതികളുമായി അടുത്തതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ യുവതികളുമായി തന്ത്രത്തില്‍ പ്രണയത്തിലായി. പതുക്കെ ഇവര്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തു തുടങ്ങി. നാല് യുവതികളെയും ഇയാൾ നാല് വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചാണ് പരിജയപ്പെട്ടത്. സ്വന്തം പേരിന് പുറമേ സിയാറൻ ഗ്രിഫിൻ, ക്രിസ്റ്റ്യൻ മക്നമാര, മൈൽസ് മക്നമാര എന്നീ പേരുകളിൽ ആയിരുന്നു ഇയാൾ ഓരോ യുവതികളെയും സ്വയം പരിചയപ്പെടുത്തിയത്. താൻ അതിസമ്പന്നനാണ് എന്ന ധാരണ യുവതികൾക്ക് ഉണ്ടാക്കിയെടുക്കാൻ ഇയാൾ ലണ്ടനിലെയും ചെഷയറിലെയും വലിയ മാളികകളുടെ ചിത്രങ്ങൾ തന്റെതാണെന്ന വ്യാജേന യുവതികളെ കാണിക്കുകയും അവര്‍ക്ക് സമ്മാനങ്ങൾ നൽകുന്നതും പതിവായിരുന്നെന്ന് പോലീസ് പറയുന്നു.
എന്നാൽ, ഇയാളുടെ ഇരകളായ യുവതികളിൽ ഒരാൾക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകിയതോടെ ഇയാൾ പിടിയിലാവുകയും കള്ളക്കഥകൾ പോലീസിനോട് സമ്മതിക്കുകയുമായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 28 നാണ് പോലീസ് ഇയാളെ പിടികൂടിയത്. തന്റെ ആഡംബര ജീവിതത്തിനായി പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്ടീവ് കോൺസ്റ്റബിൾ വിക്ടോറിയ ഹേസിൽവുഡ് പറയുന്നു. താൻ ഒരു കോടീശ്വരൻ ആണെന്നാണ് ഇയാൾ യുവതികളോട് പറഞ്ഞിരുന്നതെങ്കിലും യഥാർത്ഥത്തിൽ ഇയാൾ ഒരു തൊഴിൽരഹിതനാണ്. യുവതികളെ സ്വന്തം വീടാണെന്ന് പറഞ്ഞ് മണിമാളികകളുടെ ചിത്രങ്ങള്‍ കാണിച്ച ഇയാൾക്ക് സ്വന്തമായി ഉള്ളത് വെറും ഒരു സൂട്ട് കേസ് മാത്രമാണെന്നും വിക്ടോറിയ കൂട്ടിചേര്‍ക്കുന്നു. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഏഴു വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്.
Last Updated Feb 8, 2024, 1:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]