തമിഴ് സിനിമയിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ”രാസാത്തി ഒന്ന് കാണാതെ നെഞ്ച് കാത്താടി പോലാട്ത്…’, ‘കാത്തിരുന്തു കാത്തിരുന്തു’ (1984 ല്‍ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താള്‍) എന്ന ഗാനങ്ങള്‍ മാത്രം മതി പി.ജയചന്ദ്രനെന്ന ഭാവഗായകനെ തമിഴ് സംഗീതം ലോകം എന്നും ഓര്‍ക്കാന്‍. ‘മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍’ ( നാനേ രാജ നാനേ മന്തിരിയില്‍ , ‘വാഴ്കയേ വേഷം’ (‘ആറിലിരുന്തു അറുപതു വരൈ’ ), ‘പൂവാ എടുത്തു ഒരു’ ( അമ്മന്‍ കോവില്‍ കിഴക്കാലെ), ‘താലാട്ടുതേ വാനം’ (കടല്‍ മീന്കള്) കൊടിയിലെ മല്ലികപ്പൂ മണക്കുതെ.(കടലോരക്കാറ്റ് ) എന്നിവയുള്‍പ്പെടെ തമിഴ് ഭാഷയില്‍ നിരവധി ജനപ്രിയ ഹിറ്റുകള്‍ ആ സ്വരമധുരിയില് പിറന്നു. 1994 ല്‍ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ ‘കട്ടാഴം കാട്ട് വഴി ‘ എന്ന ഗാനത്തിനാണ് ആദ്യമായി തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചത്. തമിഴ് സംഗീത ലോകത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുസ്കാരം നല്കി. 2008 ല്‍ എ.ആര്.റഹ്മാന് സംഗീതം നല്കിയ ‘ എ വേ ഓഫ് ലൈഫ്’ എന്ന ചിത്രത്തിനായി അല്‍ക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന് ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും രംഗപ്രവേശം നടത്തി.
കരിമുകില്‍ക്കാട്ടിലെ,ഏകാന്തപഥികന് ഞാന്‍.ഹര്‍ഷബാഷ്പം തൂകി,ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, രാഗം ശ്രീരാഗം, ശരദിന്തു മലര്‍ദീപ നാളം നീട്ടി, എന്നിങ്ങനെ മലയാള ഗാനാസ്വാദകര്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നൂറുകണക്കിന് പാട്ടുകള്‍ ജയചന്ദ്രന്റേതായുണ്ട്.1983യിലെ ‘ഓലഞ്ഞാലിക്കുരുവി’, എന്ന് നിന്റെ മൊയ്തീനിലെ ‘ശാരദാംബരം’, ജിലേബിയിലെ ‘ഞാനൊരു മലയാളി’, എന്നും എപ്പോഴും എന്ന സിനിമയിലെ ‘മലര്‍വാക കൊമ്പത്ത്’ തുടങ്ങിയ ഗാനങ്ങള്‍ എന്നിങ്ങനെ ജയചന്ദ്രന്റെ ഗാനശകലം പാടാത്ത മലയാളികളില്ലെന്ന് പറയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]