
.news-body p a {width: auto;float: none;} തൃശൂർ: ആദ്യസംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ താരമായ ഗായകൻ പി.ജയചന്ദ്രൻ അന്തരിക്കുന്നത് 63-ാം സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് സമാപിച്ചതിന്റെ പിറ്റേന്ന്. 1958ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇരിങ്ങാലക്കുട
നാഷണൽ സ്കൂളിലെ പി. ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാമനായി.
ലളിതസംഗീതത്തിൽ രണ്ടാമതും. ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും ഒന്നാമതെത്തിയത് സാക്ഷാൽ കെ.ജെ.യേശുദാസായിരുന്നു.
1965 ൽ ഡിഗ്രിയെടുത്ത ശേഷം ജോലിക്കായി മദിരാശിയിലെത്തി. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസൻ നടത്തിയ ഗാനമേളയിൽ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’ യിലെ ‘ചൊട്ട
മുതൽ ചുടല വരെ’ പാടിയതാണ് വഴിത്തിരിവായത് ചന്ദ്രതാരയുടെ ‘കുഞ്ഞാലിമരയ്ക്കാർ’ സിനിമയിൽ പാടാൻ ക്ഷണം കിട്ടി. ഒരു മുല്ലപ്പൂമാലയുമായ്… അതായിരുന്നു തുടക്കം .
എ.വിൻസെന്റിന്റെ നിർദ്ദേശപ്രകാരം ജി. ദേവരാജൻ, ‘കളിത്തോഴൻ’ എന്ന ചിത്രത്തിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ‘ എന്ന ഗാനം പാടിച്ചു.
അതോടെ ജയചന്ദ്രൻ മലയാളി മനസിൽ കുടിയേറി. ‘അനുരാഗഗാനം പോലെ..’ ‘പിന്നെയും ഇണക്കുയിൽ..’ ‘കരിമുകിൽ കാട്ടിലെ..’ ‘കല്ലോലിനി…,’ ‘ഏകാന്തപഥികൻ ഞാൻ…’ തുടങ്ങി നിരവധി ഹിറ്റുകൾ.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]