ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമാണ് റെയില്‍വേ. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് മാത്രം ദിവസവും കോടിക്കണക്കിന് വരുമാനമാണ് റെയില്‍വേക്ക് ലഭിക്കുന്നത്. ഇനി യാത്ര ചെയ്തില്ലെങ്കിലും റെയില്‍വേയുടെ പോക്കറ്റില്‍ നിങ്ങളുടെ പണം എത്തും. യാത്ര റദ്ദാക്കുന്നതിനാല്‍ ടിക്കറ്റ് ക്യാന്സെല് ചെയ്യുന്നതിന് ക്യാന്സലേഷന് ഫീസ് ഇനത്തിലാണ് ഈ തുക ഈടാക്കാറുള്ളത്. ഓരോ വിഭാഗം ടിക്കറ്റ് ക്യാന്‍സലേഷനും ഫീസ് ഈടാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട് റെയില്‍വേക്ക്.
ബുക്ക് ചെയ്ത ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്, ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞിട്ടും കണ്‍ഫേംഡ് ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ മുടക്കിയ പണം പൂര്‍ണമായും തിരികെ ലഭിക്കും. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെങ്കിലും ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് യാത്രക്കാരന് സ്വമേധയ ക്യാന്‍സല്‍ ചെയ്താല്‍ അതിന് നിശ്ചിത തുക ഫാസായി ഈടാക്കാറുണ്ട് റെയില്‍വേ. ഈ പ്രവണത അവസാനിപ്പിക്കണമെന്നത് റെയില്‍ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണെങ്കിലും അതിന് കേന്ദ്ര സര്‍ക്കാരും റെയില്‍വേയും തയ്യാറല്ല.
നിങ്ങളുടെ കൈവശം കണ്‍ഫേം ടിക്കറ്റാണെങ്കില്‍ പോലും യാത്ര തുടങ്ങുന്നതിനു 4 മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കാത്ത പക്ഷം ഒരു രൂപ പോലും തിരിച്ചു കിട്ടില്ല. അതായത് ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ക്യാന്‍സല്‍ ചെയ്യണം. നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സമയത്തേക്കാളും 48 മണിക്കൂര്‍ മുന്പാണെങ്കില് ക്യാന്സലേഷന് ചാര്‍ജ് ഈടാക്കിയ ശേഷമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും എസി സെക്കന്റ് ക്ലാസിന് 200 രൂപയും എസി മൂന്നാം ക്ലാസിനും 3 ഇക്കോണമിക്കും എസി ചെയര്‍ കാറിനും 180 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 120 രൂപയും സെക്കന്‍ഡ് ക്ലാസിന് 60 രൂപയുമാണ് ക്യാന്സലേഷന് ഫീസായി ഈടാക്കുക. ടിക്കറ്റ് ഒന്നിച്ചു ബുക്കു ചെയ്യാമെങ്കിലും ഓരോ ടിക്കറ്റിനും ഈ കാന്സലേഷന് ഫീസ് ഈടാക്കും.
ഇത്തരത്തില്‍ വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റ് യാത്രക്കാരന് തന്നെ ക്യാന്‍സല്‍ ചെയ്യുമ്പോഴുള്ള ഫീസ് ഈടാക്കല്‍ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടി എംപി ഇഖ്റ ചൗധരിയാണ് പാര്‍ലമെന്റില്‍ മന്ത്രിയോട് ഈ ചോദ്യം ഉന്നയിച്ചത്. ഇതിന് എഴുതി തയ്യാറാക്കിയ മറുപടിയാണ് കേന്ദ്ര മന്ത്രി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണോ ഫീസ് ഈടാക്കുന്നതെന്നും എംപി ചോദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്ലാ വിഭാഗം ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോഴും ഒരു ക്ലെറിക്കല്‍ ഫീസ് ചുമത്താറുണ്ടെന്നാണ് മന്ത്രി നല്കിയ മറുപടി. ക്യാന്സലേഷന് ഫീസ് വിഭാഗത്തില്‍ പിരിക്കുന്ന തുക എന്തിനാണ് ഉപയോഗിക്കുന്നതെന്നും തന്റെ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. റെയില്‍വേയുടേയും ട്രെയിനുകളുടേയും അറ്റകുറ്റപണികള്‍ക്കും ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ചെലവിനും വേണ്ടിയാണ് പണം ഉപയോഗിക്കുന്നതെന്നാണ് മന്ത്രി നല്കിയ മറുപടി.