നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ സംഗീത സംവിധായകൻ ഗോപീസുന്ദർ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദർ പറയുന്നു. ഓഫ് ലൈനിലും ഓൺലൈനിലും അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഗോപി സുന്ദർ ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, മാത്രമല്ല സൈബർ ഭീഷണി, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ പോലുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. ഓഫ്ലൈനിലും ഓൺലൈനിലും മറ്റുള്ളവരോട് ദയയോടും ബഹുമാനത്തോടും കൂടി പെരുമാറേണ്ടതും പ്രധാനമാണ്. സുരക്ഷിതരായിരിക്കുക, പോസിറ്റീവ് ഡിജിറ്റൽ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക! ഒരു പണി വരുന്നണ്ടവറാച്ചാ … എന്നായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ.
സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി നിരന്തരം ആക്രമണം നേരിടുന്നയാളാണ് ഗോപീ സുന്ദർ. വിമർശന കമന്റുകൾക്ക് മറുപടി നൽകുന്നതിനൊപ്പം ചിലർക്കെതിരെ കേസും നൽകിയിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് ഗോപീസുന്ദറിന്റെ പോസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]