കൊച്ചി: നൃത്തപരിപാടിയ്ക്കിടെ വി ഐ പി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എം എൽ എയെ ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. എം എൽ എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ദീർഘനേരം സംസാരിച്ചെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.
എം എൽ എയ്ക്ക് പരസഹായത്തോടെ നടക്കാൻ കഴിയുന്നുണ്ട്. ഇനി ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സയിലേക്ക് കടക്കും. അണുബാധയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
എം എൽ എ സ്റ്റാഫ് അംഗങ്ങളോട് ഫോണിൽ സംസാരിച്ചതായി ഇന്നലെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചിരുന്നു. അപകടം നടന്നിട്ട് പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഡിസംബർ 29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗ വിഷൻ സംഘടിപ്പിച്ച മെഗാ നൃത്ത സന്ധ്യയ്ക്കിടെ ഉമ തോമസ് വേദിയിൽ നിന്ന് വീണത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
20 അടിയോളം ഉയരത്തില്‍ നിന്നാണ് എം എല്‍ എ താഴേക്ക് വീണത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്ന എം എല്‍ എയെ ഉടൻ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ എം എൽ എ വെന്റിലേറ്ററിലായിരുന്നു. ജനുവരി നാലിനാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടായിരുന്നില്ല.