ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ നടിയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഇപ്പോഴിതാ അജ്ഞാതയായ ഒരു യുവതിയോടൊപ്പമുള്ള ചാഹലിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മുംബയിലെ ഒരു ഹോട്ടലിൽ നിന്ന് ചാഹലും യുവതിയും പുറത്തിറങ്ങി വരുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഫോട്ടോഗ്രാഫർമാരെ കണ്ടതും ചാഹൽ മുഖം മറയ്ക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതി പരിഭ്രാന്തയായി നോക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ആർജെയായ മഹ്വാഷാണ് ചാഹലിനൊപ്പമുണ്ടായിരുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ ജോക്കിയാണ് 24കാരിയായ മഹ്വാഷ്. ഇന്ത്യയിലെ ആദ്യ വനിതാ പ്രാങ്ക്സ്റ്റർ കൂടിയാണിവർ. ഇൻസ്റ്റാഗ്രാമിൽ 1.4 ദശലക്ഷം ഫോളോവർമാരാണ് ഇവർക്കുള്ളത്. ചില ബോളിവുഡ് സിനിമകളും നെറ്റ്ഫ്ളിക്സ് സീരീസുകളും ഇവരെ തേടിയെത്തിയിരുന്നു. ഹിന്ദി ബിഗ്ബോസിലേയ്ക്കും മഹ്വാഷിന് ക്ഷണം ലഭിച്ചിരുന്നു. മഹ്വാഷും ചാഹലും 2024ൽ ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. ഇരുവർക്കുമൊപ്പം മറ്റുചില സുഹൃത്തുക്കളുമുണ്ടായിരുന്നു. മഹ്വാഷ് തന്നെയാണ് മുൻപ് ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.
2023ൽ ധനശ്രീ പേരിനൊപ്പമുള്ള ചാഹൽ ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. പുതിയ ജീവിതം തുടങ്ങുകയാണെന്ന് ചാഹൽ ഒരു കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഇതിന് പിന്നാലെ വിവാഹമോചന റിപ്പോർട്ടുകൾ തള്ളിയ ചാഹൽ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടുത്തിടെ ചാഹൽ ധനശ്രീയോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ ധനശ്രീ ചിത്രങ്ങൾ കളഞ്ഞിട്ടില്ല. വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. വിവാഹമോചനം ഒഴിവാക്കാനാവാത്ത സ്ഥിതിയിലാണ്. ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്. വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും ഇരുവരും വേർപിരിയാൻ തീരുമാനിച്ചുവെന്നത് വ്യക്തമാണെന്നായിരുന്നു അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്. 2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്.