കൊച്ചി: വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സി ബി ഐ. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിൽ പ്രദേശവാസികളടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയാണുണ്ടായത്. വിശദമായ അന്വേഷണം നടത്തണമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും ഇതിനാലാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മൗനം പാലിച്ചു. യഥാസമയം പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. മാതാപിതാക്കളെ സാക്ഷികളാക്കിയിരുന്നു നേരത്തെ റിപ്പോർട്ട് നൽകിയത്.