കുഞ്ഞിന് ജന്മം നൽകുകയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ആനന്ദകരമായ കാര്യമാണ്. അമ്മയുടെ നീണ്ട പത്ത് മാസത്തെ കാത്തിരിപ്പിനുശേഷമായിരിക്കും പൂർണ ആരോഗ്യമുളള ഒരു കുഞ്ഞ് ജനിക്കുക. ഇത് സന്തോഷമുളള കാര്യമാണ്. പക്ഷെ ഒരു സ്ത്രീ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അവരുടെ പ്രസവസമയത്തായിരിക്കും. ഈ ഭയം എല്ലാ സ്ത്രീകളിലും ഉളളതുകൊണ്ട് തന്നെ പലരും പ്രസവിക്കാൻ മടിക്കുന്നുണ്ട്. ഇപ്പോഴിതാ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത്.
ലോകത്തിൽ തന്നെ കുട്ടികളുടെ കരുതലുകൾക്കായി നിരവധി പദ്ധതികൾ അവതരിപ്പിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പ്രസവസമയത്ത് സ്ത്രീകൾക്ക് നൽകുന്ന അനസ്തേഷ്യയായ എപ്പിഡ്യൂലറുകളുടെ വില കുറയ്ക്കുക എന്ന ആശയമാണ് ജപ്പാൻ മുന്നോട്ട് വച്ചിരിക്കുന്നത്. ആദ്യം എപ്പിഡ്യൂലറുകളെക്കുറിച്ച് വിശദമായി പരിശോധിക്കാം.
ഇതൊരു റീജിയണൽ അനസ്തേഷ്യയാണെന്നാണ് (ശസ്ത്രക്രിയയ്ക്കായി ശരീരത്തിന്റെ പ്രത്യേക ഭാഗം മരവിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു) അമേരിക്കൻ പ്രെഗ്നൻസി അസോസിയേഷൻ പറയുന്നത്. ഇത് സുഷുമ്ന നാഡിയിലാണ് നൽകുന്നത്. ഈ വേദനസംഹാരി നൽകുന്നതിലൂടെ ശരീരത്തിന്റെ താഴേയ്ക്കുളള പകുതി ഭാഗം മരവിക്കുന്നു. ഇതോടെ പ്രസവിക്കാനായി തയ്യാറെടുക്കുന്ന അമ്മമാർക്ക് വേദനയിൽ കുറവുണ്ടാകും.
ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഈ വർഷം തുടക്കം മുതൽ എപിഡ്യൂറലുകളുടെ നിരക്ക് കുറയ്ക്കുമെന്നാണ്. ഇതോടെ എപിഡ്യൂറലുകളുടെ വിലയിൽ കുറവ് വരുത്തുന്ന ആദ്യരാജ്യമായി ജപ്പാൻ മാറും. എത്രയും വേഗം തന്നെ പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. ഈ ആവശ്യം അടുത്ത മാസം ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നും അവർ പറയുന്നു.കഴിഞ്ഞ വർഷം അവസാനത്തിൽ ടോക്കിയോ ഗവർണറായ യൂറികോ കൊയ്കേ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും നടത്തുകയുണ്ടായി.
എന്തിനാണിത്?
ചൈനയെയും ദക്ഷിണ കൊറിയയെയും പോലെ കുഞ്ഞുങ്ങൾ ജനിക്കുന്നതുമായി ബന്ധപ്പെട്ടുളള നിയന്ത്രണങ്ങൾ ജപ്പാനിലും നടക്കുന്നുണ്ട്. 2023ൽ ജപ്പാനിലെ ജനസംഖ്യയിൽ വലിയ രീതിയിലുളള കുറവുണ്ടായി. ജനനനിരക്കിലും കുറവ് ഉണ്ടായി. രാജ്യത്തിന് 2.1 എന്ന നിരക്കിൽ ജനസംഖ്യ വേണം. അതേസമയം, ജപ്പാൻ ഉൾപ്പടെയുളള ചില വികസിത രാജ്യങ്ങളിൽ സ്ത്രീകളിൽ എപിഡ്യൂറലുകൾ നൽകി വേദനയില്ലാത്ത പ്രസവമാണ് നടത്തുന്നത്. 2022ൽ പുറത്തുവന്ന കണക്കനുസരിച്ച് ജപ്പാനിലെ 11.6 ശതമാനം സ്ത്രീകളും എപിഡ്യൂറലുകളുടെ സഹായത്തോടെയാണ് പ്രസവിച്ചത്. ഇത് 2017ൽ 5.2 ശതമാനം നിരക്കിലായിരുന്നു. എന്നാൽ 2020ൽ 8.6 ശതമാനം സ്ത്രീകളാണ് എപിഡ്യൂറലിന്റെ സഹായത്തോടെ പ്രസവിച്ചത്.
കാരണം
ടോക്കിയോ വീക്കെൻഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച് രാജ്യത്തെ ഭൂരിഭാഗം സ്ത്രീകൾക്കും എപിഡ്യൂറലുകൾ ഉപയോഗിക്കാൻ സാധിക്കില്ല. മരുന്നിന്റെ ഭീമമായ വിലയാണ് കാരണം. 635 ഡോളർ മുതൽ 1270 ഡോളർ (54,000 രൂപ മുതൽ 108,000 രൂപ) വരെയാണ് നിരക്ക്. ഇത് ജപ്പാനിൽ നടക്കുന്ന ഒരു സാധാരണ പ്രസവത്തിന് ചിലവാകുന്ന തുകയേക്കാൾ വലുതാണ്. 2023ൽ ഈ നിരക്ക് 3,949 ഡോളർ( 3.39 ലക്ഷം). അതേസമയം, സർക്കാർ പ്രസവാനുകൂല്യമായി 3,159 ഡോളർ (2.71 ലക്ഷം) ആണ് നൽകുന്നത്.
ഗവർണറും കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. മറ്റു രാജ്യങ്ങളിൽ വേദനയില്ലാത്ത പ്രസവം സാധാരണയായി നടക്കുന്നുവെന്ന് അവർ പറഞ്ഞു. ഒരു വനിത പ്രതിനിധിയുമായി താൻ ഇക്കാര്യം സംസാരിച്ചെന്നും ഗവർണർ വ്യക്തമാക്കി. ‘ആദ്യ കുഞ്ഞിന് ജന്മം നൽകിയപ്പോൾ അനുഭവിച്ച വേദന വലുതായിരുന്നു. ഇനിയും അത് സഹിക്കാൻ കഴിയില്ലെന്നാണ് പല സ്ത്രീകളുടെയും അഭിപ്രായം.
ഒരേ സമയത്തിൽ അമ്മയുടെ ആരോഗ്യത്തെയും അവരുടെ സാമ്പത്തികശേഷിയയെും സംരക്ഷിക്കേണ്ടതുണ്ട്. എപിഡ്യൂലറുകളുടെ നിരക്ക് കുറയ്ക്കുന്നതിലൂടെ അമ്മമാർക്ക് ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുളള ഭയം മാറും. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ മാതൃപരിചരണത്തിൽ ജപ്പാൻ ആഗോള ശ്രദ്ധയിൽ മുൻപന്തിയിൽ എത്തും’-യൂറികോ പറഞ്ഞു.
ചിലർ പുതിയ തീരുമാനത്തിൽ ചില വിമർശനങ്ങളും ഉയർത്തുന്നുണ്ട്. പുതിയ നീക്കത്തിലൂടെ നഗരത്തിലെ ജനനസംഖ്യ വർദ്ധിച്ചാൽ എല്ലാവർക്കും ഇവിടെ തുടരാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്ന് എബിന സിറ്റിയിലെ അസംബ്ലി അംഗമായ കോഹ്സുകെ നാഗൈയും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]