ഷേക്ക് ഹാൻഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മമ്മൂട്ടിയുടെയും ബേസിൽ ജോസഫിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയുമൊക്കെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷേക്ക് ഹാൻഡ് കൊടുക്കാൻ കൈ നൽകുമ്പോൾ അത് കാണാതെ പോകുന്നതാണ് ട്രോൾ വീഡിയോകളിലുണ്ടായിരുന്നത്.
സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സമ്മാനദാന ചടങ്ങിന്റെ വീഡിയോയായിരുന്നു ബേസിലെ ട്രോളായത്. താരങ്ങൾക്ക് മെഡൽ നൽകുന്ന വേളയിൽ ബേസിൽ ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ പൃഥ്വിരാജിന് കൈ നൽകുകയായിരുന്നു ഒരു താരം. ഇതോടെ ബേസിൽ ചമ്മലോടെ കൈ താഴ്ത്തുകയായിരുന്നു.
മമ്മൂട്ടി കൈ നീട്ടിയപ്പോൾ കൊച്ചുകുട്ടി മറ്റൊരാൾക്ക് ഷേക്ക് ഹാൻഡ് നൽകിയതും ഷേക്ക് ഹാൻഡ് നൽകാനായി സുരാജ് കൈ നീട്ടിയപ്പോൾ നടി ഗ്രേസ് ആന്റണി അത് കാണാതെ പോയതുമൊക്കെയായിരുന്നു ഇതിനുമുമ്പ് വൈറലായ വീഡിയോകൾ. ഈ ട്രെൻഡിന് തുടക്കം കുറിച്ചതാകട്ടെ, ടൊവിനോയും.
ഒരു സിനിമയുടെ പൂജയ്ക്ക് ഇടയിൽ ടൊവിനോ തോമസ് ആരതി ഉഴിയുമ്പോൾ കൈ നീട്ടുകയും എന്നാൽ നടനെ ശ്രദ്ധിക്കാതെ പൂജാരി മുന്നോട്ടു പോവുകയും ചെയ്തിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന ബേസിൽ ഈ ദൃശ്യങ്ങൾ ടൊവിനോയെ ട്രോളിക്കൊണ്ട സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിനുപ്രതികാരമായി ബേസിലിന്റെ വീഡിയോ ട്രോളി ടൊവിനോയുമെത്തി. അങ്ങനെ അത് ട്രെൻഡായി മാറുകയും ചെയ്തു. അക്കൂട്ടത്തിൽ മന്ത്രി വി ശിവൻകുട്ടിയും ഇടംപിടിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ മന്ത്രി ഷേക്ക് ഹാൻഡ് നൽകാനായി ആസിഫലിക്ക് കൈ നീട്ടി. ഇത് കാണാതെ ആസിഫലി കസേരയിൽ പോയിരിക്കുകയാണ്. തൊട്ടടുത്തുള്ള ടൊവിനോ ഇതുകണ്ട് ചിരിക്കുന്നുമുണ്ട്. തുടർന്ന് ടൊവിനോ ആസിഫിനെ വിളിച്ച് മന്ത്രി കൈ നീട്ടിയത് കാണിച്ചുകൊടുത്തു. ഉടൻ തന്നെ ആസിഫലി മന്ത്രി ഷേക്ക് ഹാൻഡ് നൽകി. ‘ഞാനും പെട്ടു’ എന്ന അടിക്കുറിപ്പോടെ മന്ത്രി തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.