ന്യൂഡൽഹി: സീറ്റ് റിസർവ് ചെയ്തുള്ള ട്രെയിൻ യാത്രകളാണ് സൗകര്യപ്രദമെന്ന് പലരും പറയാറുണ്ട്. എന്നാൽ, നേരത്തേ റിസർവ് ചെയ്ത് പോകുന്നവർക്കും പല തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അപ്പർ ബർത്ത് റിസർവ് ചെയ്ത ഒരാളെ താഴത്തെ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതാണ് സംഭവം. താഴത്തെ സീറ്റ് തന്റേതാണെന്നാണ് സഹയാത്രികൻ അവകാശപ്പെട്ടത്. സ്ലീപ്പറിൽ അപ്പർ ബർത്തും മിഡിൽ ബർത്തും ബുക്ക് ചെയ്തവർക്ക് താഴത്തെ സീറ്റിൽ ഇരിക്കാമോ? അങ്ങനെയെങ്കിൽ എത്ര സമയം ഇരിക്കാം? എന്ന ചോദ്യങ്ങളും ഈ പോസ്റ്റിട്ടയാൾ ചോദിക്കുന്നുണ്ട്. പോസ്റ്റിന് താഴെ ധാരാളം കമന്റുകൾ വന്നിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങൾ മനസിലാക്കിയാൽ ഇതുപോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകാതെ നിങ്ങൾക്ക് സമാധാനമായി യാത്ര ചെയ്യാം. ഇന്ത്യൻ റെയിൽവേ കൊമേഴ്സ്യൽ വോള്യം ഒന്നിലെ 652-ാം പാരഗ്രാഫിൽ റിസർവേഷൻ ക്ലാസിലെ ബുക്ക് ചെയ്ത യാത്രക്കാരെക്കുറിച്ച് പറയുന്നതറിയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് റിസർവ് ചെയ്ത യാത്രക്കാർക്ക് ബർത്തുകളിൽ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയങ്ങളിലെല്ലാം അപ്പർ, മിഡിൽ ബർത്തുകൾ ബുക്ക് ചെയ്തവർക്കും താഴെയുള്ള സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാം. ശാരീരിക പരിമിധികളോ അസുഖങ്ങളോ ഉള്ളവർ, ഗർഭിണികൾ എന്നിവരുണ്ടെങ്കിൽ കൂടുതൽ സമയം വിശ്രമിക്കാൻ അനുവദിക്കണമെന്നും റെയിൽവേ നിർദേശിക്കുന്നുണ്ട്. മാത്രമല്ല, പത്ത് മണിക്ക് ശേഷം സമാധാനമായി ഉറങ്ങാൻ ലൈറ്റ് ഓഫ് ചെയ്യണമെന്നും സംഘമായി വന്ന യാത്രക്കാർ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറാൻ പാടില്ലെന്നും നിയമത്തിൽ പറഞ്ഞിട്ടുണ്ട്.