ന്യൂഡൽഹി: വിമാനത്താവങ്ങളിൽ ഇനി മുതൽ ചായക്കും കാപ്പിക്കും സ്നാക്സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ടതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത വില ഈടാക്കുന്നത് നിറുത്തി. ഇതോടെ ഷാജി കോടങ്കണ്ടത്തിന്റെ ഒറ്റയാൾ പോരാട്ടം ചരിത്രം.
2019 മാർച്ചിലാണ് പോരാട്ടം തുടങ്ങിയത്. ഡൽഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു അഡ്വ. ഷാജി കോടങ്കണ്ടത്ത്. ഇരുന്ന് മുഷിഞ്ഞപ്പോൾ ഒരു ചായ കുടിച്ചു, ബിൽ വന്നപ്പോൾ വില 150 രൂപ. മറ്റ് സ്റ്റാളിലും വില മാറ്റമില്ല. കട്ടൻചായയ്ക്ക് വില കുറവുണ്ട്, 100 രൂപ. ചെറിയൊരു കപ്പിൽ ചൂടുവെള്ളവും ടീ ബാഗിനുമാണ് ആ വില.
വർഷങ്ങളായി ഇന്ത്യക്കാരും വിദേശികളുമെല്ലാം ആ വി.ഐ.പി ചായ കുടിച്ചു പോന്നു. ഈ പകൽക്കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന ദൃഢനിശ്ചയമെടുത്താണ് വിമാനത്തിൽ കയറിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി അയച്ചു. വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകി. ഈ വിഷയത്തിൽ സുപ്രീം കോടതി വരെ പോയി. കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.
രണ്ടാഴ്ച മുൻപ് എയർപോർട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിർദ്ദേശം നൽകി. എല്ലാറ്റിനും വില കുറച്ചു. ചായ 15 രൂപ, കാപ്പി 20, സ്നാക്സ് 15. നെടുമ്പാശേരിയിലും വില ക്രമീകരിച്ചെന്ന് സിയാൽ വ്യക്തമാക്കി. വെബ്സൈറ്റ് വഴിയും യൂ ട്യൂബിൽ കാണുന്നവരും ഷാജിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.
പഴയവില
ചായ – 150
കട്ടൻ ചായ – 100
പുതിയ വില
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചായ – 15
കാപ്പി – 20
സ്നാക്സ് – 15