
.news-body p a {width: auto;float: none;}
വിതച്ചത് കൊയ്യും… കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാര്യത്തിൽ സംഭവിച്ചത് അക്ഷരാർത്ഥത്തിൽ ഇതുതന്നെ. 2015ൽ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ട്രൂഡോ പൊതുതിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് രാജിവയ്ക്കാൻ കാരണം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വൻ വീഴ്ചകളാണ്. ഉൾപാർട്ടി സംഘർഷത്തെയാണ് രാജിയുടെ കാരണമായി ട്രൂഡോ ചൂണ്ടിക്കാട്ടിയത്.എന്നാൽ
ലിബറൽ പാർട്ടിയുടെ നേതൃപദവിയിൽ തുടരാൻ ട്രൂഡോ യോഗ്യനല്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ മാസങ്ങൾക്ക് മുന്നേ തുടങ്ങിയതാണ്. ട്രൂഡോയുടെ കുടിയേറ്റ നയവും വിലക്കയറ്റവും ഭവനപ്രതിസന്ധിയും കനേഡിയൻസിനെ അതൃപ്തരാക്കി.
വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ട്രൂഡോ സ്വന്തം പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. കുടിയേറ്റ നയം ഉദാരമാക്കിയതോടെ കാനഡയിലേക്കുണ്ടായ ജനപ്രവാഹം വിലക്കയറ്റത്തിലേക്കും ഭവനപ്രതിസന്ധിയിലേക്കും നയിച്ചു. തിരിച്ചറിവുണ്ടായതോടെ കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങിയെങ്കിലും വൈകിപ്പോയി.
ഒരു വീടു കിട്ടാൻ തീവില കൊടുക്കേണ്ട അവസ്ഥയായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഖാലിസ്ഥാനി ഭീകരർക്ക് കുടപിടിച്ചതാണ് ട്രൂഡോയുടെ വീഴ്ചയിലേക്ക് നയിച്ച മറ്റൊരു കാരണം. ഹർദീപ് സിംഗ് നിജ്ജർ എന്ന കനേഡിയൻ പൗരനായ ഖാലിസ്ഥാൻ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ട്രൂഡോ ഇന്ത്യയെ പ്രതി സ്ഥാനത്താക്കി.
ആരോപണം നിഷേധിച്ച ഇന്ത്യ കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. കനേഡിയൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും സ്വന്തം പ്രതിനിധികളെ തിരിച്ചുവിളിച്ചും തെളിവുകൾ കൈമാറാൻ വെല്ലുവിളിച്ചും ഇന്ത്യ നിലപാട് വ്യക്തമാക്കി. മുമ്പ് പലതവണ കനേഡിയൻ തെരുവുകളിൽ ഖാലിസ്ഥാൻവാദികൾ ഇന്ത്യാ വിരുദ്ധ റാലികൾ നടത്തിയപ്പോഴും ഇന്ത്യ ട്രൂഡോ സർക്കാരിന് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു.
എന്നാൽ ഇന്ത്യാവിരുദ്ധ നിലപാടുകൾ തുടർന്ന ട്രൂഡോ സിഖ് സമൂഹത്തെ പ്രീണിപ്പിക്കാൻ ഖാലിസ്ഥാൻ തീവ്രവാദികളെ പിന്തുണച്ചു. കനേഡിയൻ ജനസംഖ്യയിൽ ഏകദേശം 2 ശതമാനത്തിലേറെ സിഖുകാരുണ്ട്. എന്നാൽ സിഖുകാരെല്ലാം ഖാലിസ്ഥാൻവാദത്തെ പിന്തുണയ്ക്കുന്നില്ലെന്ന തിരിച്ചറിവ് ട്രൂഡോയ്ക്കുണ്ടായില്ല. ഇതിനിടെ നവംബറിൽ ബ്രിട്ടീഷ് കൊളംബിയയിലെ റാലിക്കിടെ കാനഡയിലെ വെള്ളക്കാർ ഇംഗ്ലണ്ടിലേക്കോ യൂറോപ്പിലക്കോ പോകാൻ ഖാലിസ്ഥാൻവാദികൾ ആവശ്യപ്പെട്ടത് വൈറലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സർക്കാരിന്റെ മൃദുസമീപനം മൂലം ഒരു പരാഗ സസ്യത്തെ പോലെ ഖാലിസ്ഥാനികൾ കനേഡിയൻ മണ്ണിൽ വേരുറപ്പിച്ചു എന്നതിന്റെ തെളിവായി ഇത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തമായ എംപറർ കനിഷ്ക ബോംബിംഗ് അടക്കം ഖാലിസ്ഥാൻവാദികളിൽ നിന്നുണ്ടായ ദുരനുഭവങ്ങളിലൂടെ കനേഡിയൻ നേതാക്കൾ പാഠം പഠിച്ചില്ലെന്ന് വ്യക്തം.
ലിബറൽ പാർട്ടി ഉടൻ പുതിയ നേതാവിനെ കണ്ടെത്തും. അതുവരെ ട്രൂഡോ പ്രധാനമന്ത്രി കസേരയിൽ തുടരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രൂഡോയുടെ പാർട്ടി ജയിച്ചേക്കില്ലെന്നാണ് സർവേ ഫലം. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ട്രൂഡോയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.