കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേലിൽ ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് കിരണിന്റെ ആവശ്യം.ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് കിരൺ കോടതിയിൽ പറഞ്ഞു. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും മാദ്ധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കിരണിന് ഒരു മാസത്തെ പരോൾ അനുവദിച്ചത്.