ലാസ: ടിബറ്റിലെ സിഗാസെയിൽ ഭൂകമ്പത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ 400 പേരെ രക്ഷിച്ചു. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. മേഖലയിലെ കടുത്ത തണുപ്പ് ഇവരുടെ ജീവനെ അപകടത്തിലാക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസം രാത്രി മൈനസ് 18 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നിരുന്നു.
ചൊവ്വാഴ് പുലർച്ചെ 6.35നാണ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രണ്ട് തുടർ ചലനങ്ങളുമുണ്ടായി. 126 പേർക്ക് ജീവൻ നഷ്ടമായി. 188 പേർക്ക് പരിക്കേറ്റു. 3,609 വീടുകൾ തകർന്നു. 46,500 പേരെ മാറ്റിപ്പാർപ്പിച്ചു. ഏകദേശം 8,00,000 പേരാണ് സിഗാസെ മേഖലയിൽ ജീവിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]