വാഷിംഗ്ടൺ: ഇക്കൊല്ലത്തെ ആദ്യ ബഹിരാകാശ നടത്തത്തിന് (സ്പേസ് വാക്ക് ) ഒരുങ്ങി നാസയുടെ സഞ്ചാരികളായ നിക് ഹേഗും സുനിത വില്യംസും. 16ന് ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ആരംഭിക്കുന്ന നടത്തം 6.5 മണിക്കൂർ കൊണ്ട് പൂർത്തിയാകും. ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികളും ഇരുവരും ചെയ്യും. സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. 23നും നടത്തം നിശ്ചയിച്ചിട്ടുണ്ട്. ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ സുനിത സഹസഞ്ചാരി ബച്ച് വിൽമോറിനൊപ്പം മാർച്ച് അവസാനത്തോടെ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് നാസ നൽകുന്ന വിവരം.