വാഷിംഗ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി വരുന്നു. ഇതിനായി ആമസോണുമായി 4 കോടി ഡോളറിന്റെ കരാറിൽ മെലാനിയ ഒപ്പിട്ടു. ബ്രെറ്റ് റാറ്റ്നർ ആണ് സംവിധാനം. ട്രംപും മകൻ ബാരണും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടും. ഈ വർഷം പകുതിയോടെ ആമസോൺ പ്രൈം വീഡിയോയിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യാനാണ് പദ്ധതി. ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മെലാനിയ ആണ്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54കാരിയായ മെലാനിയ. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. സ്ലോവേനിയൻ വംശജയായ മെലാനിയ മുൻ ഫാഷൻ മോഡൽ കൂടിയാണ്. സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്. 16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്.