
ബീന സണ്ണി എന്ന പേരില്‍ സോഷ്യല്‍ മിഡിയയില്‍ ഇടത് സൈബര്‍ പോരാളിയായിരുന്ന ഉണ്ണി ഗോപാലകൃഷ്ണന് മരിച്ച നിലയില്‍. തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക്കില്‍ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് അടുത്ത ദിവസമാണ് ആത്മഹത്യ.
മലപ്പുറം സ്വദേശിയായ ഉണ്ണി ഗോപാലകൃഷ്ണന് ബീന സണ്ണി എന്ന പേരിലായിരുന്നു ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ ശ്രദ്ധേനായതും ഈ പേരിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. എറണാകുളത്ത് ഒരു ദിനപത്രത്തില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. ബീന സണ്ണിയില്‍ നിന്ന് യഥാര്‍ത്ഥ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ സ്വന്തം ചിത്രവും ഉണ്ണി ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
Story Highlights: Unni Gopalakrishnan named as Beena Sunny on social media passed away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]