
കസ്തൂരിമാൻ എന്ന സൂപ്പർഹിറ്റ് പരമ്പരയ്ക്ക് ശേഷം റെബേക്ക സന്തോഷ് നായികയായി എത്തിയ പരമ്പരയാണ് കളിവീട്. സൺ ടിവിയിലെ സൂപ്പർഹിറ്റ് പരമ്പരയായ റോജയുടെ മലയാളം റീമേക്കാണിത്. തമിഴിൽ വലിയ ജനപ്രീതിയുള്ള പരമ്പരയ്ക്ക് മലയാളത്തിലും ആരാധകരേറെയാണ്. നീലക്കുയിൽ, ജീവിതനൗക എന്നീ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിതിൻ ജേക്ക് ജോസഫാണ് പരമ്പരയിൽ നായകനായെത്തുന്നത്. ഇവർക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്.
ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് റെബേക്കയും നിതിനും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ റെബേക്കയുടെ വിവാഹസമയത്ത് ചെയ്ത പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. ‘വിവാഹം അടുത്തിട്ടും ഞാൻ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ചെയ്യണ്ട കാര്യങ്ങളെല്ലാം ലിസ്റ്റ് ചെയ്ത് വെച്ചിരുന്നു. പിന്നെ നിതിനുമായി സംസാരിക്കുമ്പോഴാണ് കുറേ ചെയ്യാനുണ്ടെന്ന് പറയുന്നത്. അങ്ങനെ ഇവന്റിന്റെ ചുമതല നിതിനെ ഏല്പ്പിച്ചു. നിതിന് ഇവന്റ് മാനേജ്മെന്റ് ടീം ഉണ്ട്. ക്ഷണക്കത്തിലെ ഫോൺ നമ്പർ പോലും നിതിന്റേത് ആയിരുന്നു’, തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് റെബേക്ക പറയുന്നു. അത് ഒരു സഹായമെന്ന രീതിയിലല്ല നമ്മുടെ അടുത്ത സുഹൃത്തിന്റെ, അല്ലെങ്കിൽ കുടുംബത്തിലെ വിവാഹത്തിന് എങ്ങനെ ചെയ്യുമോ അത്രയേ ചെയ്തുള്ളുവെന്ന് നിതിൻ പറയുന്നു.
കുഞ്ഞിക്കൂനന് എന്ന സീരിയലിൽ ബാലതാരമായാണ് റെബേക്ക സീരിയൽ രംഗത്തേക്ക് എത്തിയത്. പിന്നീട് സ്നേഹക്കൂട്, നീർമാതളം എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്നാൽ താരം മലയാളികളുടെ പ്രിയപ്പെട്ടവളായത് കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ്. റെബേക്കയും നടൻ ശ്രീറാം രാമചന്ദ്രനും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ആഘോഷമാക്കിയിരുന്നു. കസ്തൂരിമാൻ പൂർത്തിയായി വർഷങ്ങൾക്കിപ്പുറവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സ്ട്രോങ്ങാണ് ‘ജീവ്യ’ ഫാൻസ്.
Last Updated Jan 8, 2024, 7:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]