
ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായിരുന്നു ബോവർ. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും നേടിയിട്ടുണ്ട്.(Franz Beckenbauer German footballer passed away)
1974ലാണ് കളിക്കാരനായി ഫ്രാൻസ് ബെക്കൻ ബോവർ ലോകകപ്പ് നേടിയത്. ശേഷം 1990ൽ ബോവർ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാൻ ജർമൻ ഫുട്ബോൾ ടീമിന് കഴിഞ്ഞു. ജർമൻ ഫുട്ബോളിന്റെ ഐക്കണായ ബോവർ ഡെർ കൈസർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2017 ൽ ബെക്കൻബോവർ ആരോപണങ്ങളുടെ നിഴലിൽ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാർത്തകളിൽ നിറഞ്ഞു. ഈ കേസിൽ 2020ൽ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.
Story Highlights: Franz Beckenbauer German footballer passed away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]