
മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് നിരോധനം. ഇലക്ട്രോണിക് സിഗരറ്റുകളും ശീഷകളും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് നിരോധിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
നിയമലംഘനത്തിന് ആദ്യം 1000 റിയാലില്‍ കൂടാത്ത പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ തുക ഇരട്ടിയാക്കും. തുടര്‍ച്ചയായി നിയമം പാലിക്കാത്ത കേസുകളില്‍ പ്രതിദിനം 50 റിയാല്‍ പിഴ ചുമത്തും. പിടിച്ചെടുക്കുന്ന ഇ സിഗരറ്റുകള്‍, ഇ ഹുക്കകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യും.
Read Also –
മത്സ്യബന്ധന നിയമം ലംഘിച്ച ഒമ്പത് പ്രവാസികള്‍ ഒമാനിൽ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ്, കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ച് മാഹൂത്ത് വിലായത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം ഒമാനിലേക്ക് സമുദ്ര മാർഗം നുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായിരുന്നു. മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്. ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Last Updated Jan 8, 2024, 3:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]