
62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കപ്പുയര്‍ത്തിയ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂരിനോട് വ്യക്തിപരമായി ഒരെതിര്‍പ്പുമില്ല. പഴയ ചില സാഹചര്യങ്ങളോടുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. വളരെ മോശം കാലഘട്ടമുണ്ടായിരുന്നു കണ്ണൂരിന്. നിരപരാധികളായ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രശസ്ത നോവലിസ്റ്റ് എഴുതുകയുണ്ടായി, സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കണമെങ്കില്‍ വരെ പാര്‍ട്ടിയുടെ അനുവാദം വേണമെന്ന്. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയതുകൊണ്ടാണ് കണ്ണൂരിലെ ജനതയെ കുറിച്ച് സഹതാപം തോന്നിയത്. […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]